Malayali among the dead in Uttarakhand trekking Accident
ഉത്തരാഖണ്ഡ് ട്രക്കിംഗിനിടെ അപകടം: മരിച്ച സംഘത്തില്‍ മലയാളികളും

ഉത്തരാഖണ്ഡ് ട്രക്കിംഗ് അപകടം: മരിച്ച സംഘത്തില്‍ മലയാളികളും

5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റ് 4 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Published on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തടാകം മേഖലയിലെ ട്രക്കിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളുമുള്ളതായി വിവരം. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന മലയാളിയായ ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച സിന്ധു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്ന് സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.

9 അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റ് 4 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കര്‍ണാടക ട്രക്കിംഗ് അസോസിയേഷന്‍ മുഖേന മേയ് 29നാണ് 22 അംഗ സംഘം ട്രക്കിംഗിനായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇതില്‍ 13 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ട്രക്കിംഗ് പാത അടഞ്ഞ് പോവുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com