ഐഎസ് ബന്ധം; അഫ്ഗാനിസ്ഥാനിൽ മലയാളി പിടിയിൽ

കേന്ദ്ര സർക്കാർ ഇതിനോടു പ്രതികരിച്ചിട്ടില്ല
Representative Image
Representative Image

ന്യൂഡല്‍ഹി: ഐഎസ് ബന്ധത്തിന്‍റെ പേരിൽ അഫ്ഗാനിസ്ഥാനിൽ മലയാളി പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്‌ലാമിനെയാണ് അഫ്ഗാൻ ഏജൻസി അറസ്റ്റ് ചെയ്തത്.

ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അഫ്ഗാൻ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ഇന്ത്യയിൽ അറിഞ്ഞത്. ഇയാളിപ്പോൾ കാന്ധഹാർ ജയിലിലാണ്. തജിക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിൽ എത്തിയതെന്നാണു വിവരം. കേന്ദ്ര സർക്കാർ ഇതിനോടു പ്രതികരിച്ചിട്ടില്ല.

എന്തിനു വന്നുവെന്നു വിശദീകരിക്കാൻ ഇയാൾക്കു കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്റ്റര്‍ ജനറൽ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്. ഇതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളെന്ന സംശയം ബലപ്പെട്ടത്. ഐഎസ് ബന്ധത്തിന്‍റെ പേരിൽ അഫ്ഗാനിൽ ഇന്ത്യക്കാരായ 14 പേരെ 2014 ന് ശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com