'ബ്ലാക് മാജിക്' സംശയം പരിശോധിക്കും; അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം

മന്ത്രവാദമെന്ന സംശയം അടക്കം പരിശോധിച്ചു കൊണ്ടാണ് അന്വേഷണം നടത്തുന്നത്
മരണപ്പെട്ട നവീൻ , ദേവി, ആര്യ
മരണപ്പെട്ട നവീൻ , ദേവി, ആര്യ
Updated on

ഇറ്റാനഗർ: അരൂണാചൽ പ്രദേശിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളും വനിതാ സുഹൃത്തും ഒരു കുടുംബമെന്ന് പറഞ്ഞാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് അരുണാചൽ എസ്പി കെനി ബാഗ്രാ. ഇതിനായി നവീന്‍റെ രേഖകളാണ് നൽകിയിരുന്നതെന്നും മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നാണ് അറിയിച്ചിരുന്നതെന്നുമാണ് പറഞ്ഞിരുന്നു. മാര്‍ച്ച് 28 ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്നും വാർത്താ സമ്മേളനത്തിൽ എസ്പി വ്യക്തമാക്കി. സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ല. എന്തിനാണിവർ സിറോയിലെത്തിയതെന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രവാദമെന്ന സംശയം അടക്കം പരിശോധിച്ചു കൊണ്ടാണ് അന്വേഷണം നടത്തുന്നത്. കേരള പൊലീസുമായി സഹകരിച്ചാവും മുന്നോട്ടു പോവുകയെന്നും കേസന്വേഷണത്തിനായി 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്പ് വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ടാണ് അരുണാചലിൽ മലയാളികളായ മൂന്നു പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളായ നവീൻ-ദേവി എന്നിവരും സുഹൃത്തായ ആര്യ നായരുമാണ് മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com