ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

താഹിർപുർ നിവാസിയായ പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്
Satheesan

സതീശൻ

Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലെ താഹിർപുരിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

താഹിർപുർ നിവാസിയായ പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്ന് സതീശനെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടമുണ്ടായ കെട്ടിടത്തിൽ ബേക്കറി നടത്തുകയായിരുന്നു സതീശൻ. സബിതയാണ് സതീശന്‍റെ ഭാര്യ. ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് മകൾ.

logo
Metro Vaartha
www.metrovaartha.com