പൂനെയിൽ നിന്നും കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട് സ്വദേശി വിഷ്ണുവിനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്
Malayali soldier missing in Pune found
കെ. വിഷ്ണു (30)
Updated on

കോഴിക്കോട്: പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. കോഴിക്കോട് സ്വദേശി വിഷ്ണുവിനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറി നിന്നെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. വിഷ്ണുവിന്‍റെ സുഹ‍്യത്തുക്കൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയത്.

ഡിസംബർ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. നാട്ടിലേക്ക് വരുകയാണെന്നും കണ്ണൂരെത്തിയെന്നുമായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. പീന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പരിശോധനയിൽ നിന്ന് ഫോണിന്‍റെ ലൊക്കേഷൻ മുബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com