ട്രക്കിങ്ങിനിടെ ശ്വാസംമുട്ടല്‍; ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് മരിച്ചു

സമുദ്രനിരപ്പില്‍ നിന്നും 6000 മീറ്റര്‍ ഉയരത്തിലാണ് ഗരുഡ കൊടുമുടി.
Malayali youth died while trekking in Uttarakhand
അമല്‍ മോഹന്‍ (34)
Updated on

ഉത്തരാഖണ്ഡ്: ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ മൂലം മലയാളി യുവാവ് മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍ (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയില്‍ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തിര എയര്‍ലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായ അമല്‍ മരണപ്പെടുകയായിരുന്നു.

കേദാര്‍നാഥില്‍ നിന്നു മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇടപെട്ടിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോര്‍ക്കയുടെ ന്യൂഡല്‍ഹിയിലെ എന്‍ആര്‍കെ ഡെവലപ്‌മെന്‍റ് ഓഫീസാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും 6000 മീറ്റര്‍ ഉയരത്തിലാണ് ഗരുഡ കൊടുമുടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com