ക്യാനഡയിൽ ചെറുവിമാനം തകർന്നു വീണു; മലയാളി യുവാവ് മരിച്ചു

ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്
malayali youth dies canada plane crash

ക്യാനഡയിൽ ചെറുവിമാനം തകർന്നു വീണു; മലയാളി യുവാവ് മരിച്ചു

Updated on

ഒട്ടാവ: ക്യാനഡയിൽ ചെറുവിമാനം തകർന്നു വീണ് മലയാളി മരിച്ചു. ഗൗതം സന്തോഷ് എന്ന 27 വയസുകാരനാണ് മരിച്ചതെന്നാണ് വിവരം.

ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ എക്സിൽ കുറിച്ചു.

ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്‍റിലെ ഡീർ ലേകിന് സമീപമാണ് ചെറുവിമാനം തകർന്നുവീണത്. രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ മരിച്ചതായാണ് റിപ്പോർട്ടുകൾ. അപകടം സംബന്ധിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com