പറക്കലിനിടെ എൻജിനിൽ തീപിടിത്തം; മലേഷ്യൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി | Video

130 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു
Malaysia Airlines flight makes emergency landing
പറക്കലിനിടെ എൻജിനിൽ തീപിടിത്തം; മലേഷ്യൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി | Video

ന്യൂഡൽഹി: മലേഷ്യൻ എയർലൈൻസിന്‍റെ എൻജിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. 130 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന വിമാനം, ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്‍റെ വലത് എൻജിനിൽ തീപിടിക്കുകയായിരുന്നു.

പൈലറ്റ് പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ അറിയിക്കുകയും മുന്നറിയിപ്പ് നൽകിയ ശേഷം അടിയന്തര ലാൻഡിംഗിന് അനുമതി ലഭിച്ചു. സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

Trending

No stories found.

Latest News

No stories found.