ഇനി മുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം

ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
males can learn mohiniyattam in kalamandalam
males can learn mohiniyattam in kalamandalam

തൃശൂർ: കേരള കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി നൽകി ചരിത്ര തീരുമാനവുമായി കലാമണ്ഡലം. ബുധനാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.

സത്യഭാമ ജൂനിയറിന്‍റെ ജാത്യ, ലിംഗാധിഷേപത്തിന് ശേഷം വിദ്യാർഥി യൂണിയന്‍റെ മുൻ കൈയ്യിൽ ഡോ. ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ ഇന്നലെ വേദിയൊരുക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ഇന്നു ചേർന്ന ഭരണ സമിതിയിൽ കലാമണ്ഡലം സമ്പൂർണ ജൻട്രൽ ന്യൂട്രൽ ഇടമാക്കാനുള്ള തീരുമാനമെടുത്തത്.

വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്‍റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. അടുത്ത അഡ്മിഷൻ മുതൽ മോഹിനിയാട്ടത്തിന് ആൺകുട്ടികളെ പ്രവേശിപ്പിക്കും. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം കേരള കലാമണ്ഡലത്തിലുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com