"തോറ്റപ്പോൾ എല്ലാം പിണറായിയുടെ തലയിലായി, ഇതൊന്നും അംഗീകരിക്കാനാവില്ല"; മല്ലിക സുകുമാരൻ

"മുൻ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ മരുമകനെ മന്ത്രിയാക്കി. ഇപ്പോള്‍ ഇല്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി"
Mallika Sukumaran against criticism against Pinarayi Vijayan
മല്ലിക സുകുമാരൻ

file image

Updated on

തിരുവനന്തപുരം: സിപിഎമ്മിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും നിലവിലെ മുഖ്യമന്ത്രിയെക്കുറിച്ചും പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. 10 പിണറായി വിജയൻ ഭരിച്ചപ്പോഴില്ലാത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉ‍യരുന്നതെന്നാണ് മല്ലികയുടെ വിമർശനം. ഒരു യൂട്യൂബ് ചാനലിന് നൽകിയ പോഡ്കാസ്റ്റിലാണ് മല്ലിക സുകുമാരന്‍റെ പ്രതികരണം.

"പുതിയ മുഖ്യമന്ത്രി കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. ഇതൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശനോട് അപേക്ഷിക്കുകയാണ്. അദ്ദേഹത്തിന് സാധിക്കും. ഒരുപാട് തടസങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നു തന്നെ നേരിട്ടേക്കാം. ഇപ്പോള്‍ത്തന്നെ ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കിടന്ന് കുറ്റം പറയുന്നുണ്ടല്ലോ.

എന്തുകൊണ്ടാണ് ഇതൊന്നും നേരത്തെ പറയാത്തത്. ഈ ഇലക്ഷന്‍ വന്ന് തോറ്റപ്പോഴാണോ പറയേണ്ടത്? പണ്ട് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ. അത് കണ്ണൂരുകാരല്ല, തിരുവനന്തപുരംകാര്‍ പറഞ്ഞാലും തെറ്റാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. കാരണം പറയണമെങ്കില്‍ അപ്പോള്‍ പറയണം. നടന്ന സമയത്ത് പറയണം.

ഭരിക്കുമ്പോൾ നമുക്ക് ഉപകാരമുണ്ട്. ഇപ്പോൾ ഭരണമില്ലല്ലോ. എന്തൊക്കെയോ നമുക്ക് ഇനി കിട്ടാതെ പോകും. അടുത്ത കാലത്ത് പലരും പറയുന്നത് കേട്ടു. ഇലക്ഷന് തോറ്റപ്പോള്‍ മുഖ്യമന്ത്രി മാത്രമായോ കുറ്റക്കാരന്‍ എന്ന്. അക്കൂട്ടത്തിലാണ് ഞാനും.

മുൻ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ മരുമകനെ മന്ത്രിയാക്കി. ഇപ്പോള്‍ ഇല്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി. ഇതിന് മുന്‍പ് നടന്നിട്ടില്ലേ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നടന്നിട്ടുണ്ട്. അത് പ്രത്യേകമായിട്ടൊരു താല്‍പര്യം കൊണ്ടല്ല. അവരൊരു സജക്ഷന്‍ പറയും. പാർട്ടി സമ്മതിക്കുകയാണെങ്കിൽ അത് നടക്കും. ഇവരെല്ലാവരും പാര്‍ട്ടിക്കാർ തന്നെയാണല്ലോ"

logo
Metro Vaartha
www.metrovaartha.com