മള്ളിയൂർ ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്ക്: ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്
മള്ളിയൂർ ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്ക്: ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്
Updated on

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നൽകും.

അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും, ധർമാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്.

ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീതവിദ്വാൻ ആയാംകുടി മണി അർഹനായി. 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും പുരസ്കാരത്തിൽ അടങ്ങും. ഫെബ്രുവരി 2ന് നടക്കുന്ന 103-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com