പ്രിയങ്ക ഗാന്ധിക്കായി മമത ബാനർജി വയനാട്ടിൽ പ്രചരണത്തിനിറങ്ങിയേക്കും

മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്
mamata banerjee campaign priyanka gandhi in wayanad
Priyanka Gandhi | Mamata Banerjee

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് എത്താനായി മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മമത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ കടുത്ത എതിർപ്പുന്നയിച്ചിരുന്ന ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി രാജിവച്ചതിനു പിന്നിലും മമതയുമായി നടന്ന കൂടിക്കാഴ്ചയാണെന്ന് റിപ്പോർട്ടുകളുണ്ട്.

Trending

No stories found.

Latest News

No stories found.