''ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി പറയുന്നത്, സത്യത്തിൽ വയസ് പത്തു തൊണ്ണൂറായി'': മമ്മൂട്ടി

''ഈ ​പരി​പാടിക്കു പറ്റിയ യോഗ്യനായ ആള് നിങ്ങളാണെന്ന് മന്ത്രി നിർബന്ധിച്ച് പറഞ്ഞു''
Mammootty
Mammootty

കൊ​ല്ലം: സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ദി​വ​സം ക്ഷ​ണി​ച്ച​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്നെ​പ്പോ​ലെ ഒ​രാ​ൾ​ക്ക് എ​ന്തു​കാ​ര്യ​മെ​ന്ന് ആ​ലോ​ചി​ച്ചു​വെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ ന​ട​ൻ മ​മ്മൂ​ട്ടി. ''ഈ ​പ​രി​പാ​ടി​ക്കു പ​റ്റി​യ യോ​ഗ്യ​നാ​യ ആ​ള് നി​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി നി​ർ​ബ​ന്ധി​ച്ച് പ​റ​ഞ്ഞു. താ​നി​പ്പോ​ഴും യു​വാ​വാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ച്ച​ത്. എ​ന്നാ​ൽ കാ​ഴ്ച​യി​ൽ മാ​ത്ര​മേ അ​തു​ള്ളൂ, വയസ് പത്ത് തൊണ്ണൂറായേ ''​ മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത് വേ​ദി​യി​ൽ ചി​രി​യു​ണ​ത്തി.

ച​ട​ങ്ങി​ലേ​ക്ക് വ​രാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു വി​ഡി​യൊ ക്ലി​പ്പ് ക​ണ്ടി​രു​ന്നു. മ​മ്മൂ​ട്ടി എ​ന്ത് വേ​ഷം ധ​രി​ച്ചാ​കും ച​ട​ങ്ങി​ന് വ​രു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ ​വി​ഡി​യൊ. അ​തി​നു​മു​ൻ​പ് പാ​ന്‍റ്സും ഷ​ർ​ട്ടും വേ​ണ​മെ​ങ്കി​ൽ ഒ​രു കൂ​ളി​ങ് ഗ്ളാ​സും വ​യ്ക്കാം എ​ന്ന നി​ല​യി​ൽ എ​ല്ലാാം ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു. ച​ട​ങ്ങി​ലേ​ക്ക് യു​വാ​വാ​യി വ​ര​ണ​മ​ല്ലോ. എ​ന്നാ​ൽ, അ​പ്പോ​ഴാ​ണ് വി​ഡി​യൊ കാ​ണു​ന്ന​ത്. ഒ​രു മു​ണ്ടും വെ​ള്ള ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് എ​ന്നെ എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​തി​ൽ നി​ന്ന് മ​ന​സി​ലാ​യി.​എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ​ക്കൊ​ത്ത് അ​ണി​ഞ്ഞൊ​രു​ങ്ങാ​ൻ മാ​ത്ര​മേ എ​നി​ക്ക് സാ​ധി​ച്ചു​ള്ളെ​ന്നും താ​രം പ​റ​ഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com