"മമ്മൂക്കാ, നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ", പിഷാരടിക്ക് മമ്മൂട്ടിയുടെ വിഡിയോ കോൾ, ആവേശത്തിലായി അണികൾ

പിഷാരടിക്ക് അശംസകൾ നേർന്നാണ് താരം കോൾ അവസാനിപ്പിച്ചത്
mammootty video called ramesh pisharody

"മമ്മൂക്കാ, നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ", പിഷാരടിക്ക് മമ്മൂട്ടിയുടെ വിഡിയോ കോൾ, ആവേശത്തിലായി അണികൾ

Updated on

പാലക്കാട്: പത്രികാസമർപ്പണത്തിന് മുമ്പ് സൂപ്പർതാരം മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർ‌ഥി രമേഷ് പിഷാരടി. മമ്മൂക്കാ, നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ എന്നു പിഷാരടിയെ മമ്മൂട്ടിയോട് പറഞ്ഞു. പിഷാരടിക്ക് അശംസകൾ നേർന്നാണ് താരം കോൾ അവസാനിപ്പിച്ചത്.

ശനിയാഴ്ച പാലക്കാട് ആർഡിഒ ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെയാണ് രമേഷ് പിഷാരടി നാമനിർദേശപത്രിക സമർപ്പിച്ചത്. ഡിസിസി ഓഫീസിൽനിന്ന് പാർട്ടി പ്രവർത്തകർക്കൊപ്പമാണ് പിഷാരടി എത്തിയത്. പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി പറമ്പിൽ എംപിയും പിഷാരടിക്കൊപ്പമുണ്ടായിരുന്നു.

അതിനിടെയാണ് മമ്മൂട്ടിയുടെ വിഡിയോ കോൾ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന നിർമാതാവ് ആന്‍റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോൺ കോൾ രമേഷ് പിഷാരടിക്ക് കൈമാറിയത്. ഷാഫി പറമ്പിലും മമ്മൂട്ടിയോട് സംസാരിച്ചു. മമ്മൂട്ടിയെ കണ്ടതോടെ അണികളും ആവേശത്തിലായി.

logo
Metro Vaartha
www.metrovaartha.com