വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി

ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്ന് പറഞ്ഞ മമ്മൂട്ടി കേരളത്തിന്‍റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നതെന്ന് കൂട്ടിച്ചേർത്തു
mammootty visits wayanad township

മമ്മൂട്ടി ടൗൺഷിപ്പിലെത്തിയപ്പോൾ

Updated on

വയനാട്: മുണ്ടകൈ- ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പ് നടൻ മമ്മൂട്ടി സന്ദർശിച്ചു. ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്ന് പറഞ്ഞ മമ്മൂട്ടി കേരളത്തിന്‍റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നതെന്ന് കൂട്ടിച്ചേർത്തു.

സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അരുൺ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു മുഖ‍്യമന്ത്രി പിണറായി വിജയൻ 178 വീടുകൾ ദുരന്തബാധിതകർക്ക് കൈമാറിയത്.

logo
Metro Vaartha
www.metrovaartha.com