കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ

ശിവഹരിയെ കെട്ടിത്തൂക്കിയ ശേഷം ബിനു തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ബിനു, ശിവഹരി
ബിനു, ശിവഹരി

മീനടം: കോട്ടയം മീനടം നെടുംപൊയ്കയില്‍ അച്ഛനും മകനും മരിച്ച നിലയില്‍. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകന്‍ ശിവഹരി (8) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ ഇരുവരുടെയും മൃതദേഹം സമീപത്തെ കെട്ടിടത്തിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ഇരുവരും നടക്കാനെന്ന രീതിയില്‍ വീട്ടില്‍ നിന്നിറങ്ങിയത്. സ്ഥിരമായി രാവിലെ പ്രഭാതസവാരിക്കു പോകാറുണ്ടായിരുന്നുവെന്ന് പറയുന്നു.

ഇന്നു രാവിലെയും പതിവുപോലെ നടക്കാനിറങ്ങിയ ഇരുവരെയും ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. അന്വേഷണത്തിൽ താമസക്കാരില്ലാത്ത വീടിനോടു ചേര്‍ന്ന ചെറിയ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇലക്‌ട്രിക് വര്‍ക്സ് തൊഴിലാളിയായിരുന്നു ബിനു. മരണകാരണം വ്യക്തമല്ല.

ശിവഹരിയെ കെട്ടിത്തൂക്കിയ ശേഷം ബിനു തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുന്‍പ് പാമ്പാടി ആലാമ്പള്ളിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് അവിടുത്തെ സ്ഥലം വിറ്റശേഷം മീനടം നെയുംപൊയ്കയില്‍ വീടും സ്ഥലവും വാങ്ങി താമസം മാറുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com