സഹോദരന്‍റെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തി; യുവാവ് അറസ്റ്റിൽ

കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം
സഹോദരന്‍റെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്.

ഇതോടെ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നുപാണ്ടിയെ പൊലീസിന് കൈമാറിയിരിക്കുകയാണ്. അതേസമയം ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80-ാം നമ്പർ ബൂത്തിൽ എത്തിയപ്പോഴായിരുന്നു പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com