
കൊച്ചിയിൽ സ്വതന്ത്ര ചിന്തകരുടെ പരിപാടിക്കിടെ തോക്കുമായെത്തിയയാൾ അറസ്റ്റിൽ
file image
കൊച്ചി: കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സ്വതന്ത്ര ചിന്തകരുടെ പരിപാടിക്കിടെ തോക്കുമായെത്തയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് പരിപാടി നിർത്തിവച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയയാളാണ് തോക്കുമായെത്തിയത്.
എന്നാൽ സ്വയ രക്ഷയ്ക്കു വേണ്ടിയാണ് തോക്ക് കൊണ്ടുവന്നതെന്നും തോക്കിന് ലൈസൻസ് ഉണ്ടെന്നും അറസ്റ്റിലായ ആൾ പറഞ്ഞു. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് അടക്കമുള്ള സംഘം നിലവിൽ പരിശോധന നടത്തുകയാണ്. പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രിൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്.