കേരള സർവകലാശാല പരീക്ഷയിൽ വിദ്യാർഥിക്ക് വാട്സാപ്പിലൂടെ ഉത്തരം അയച്ചു; മുൻ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം പിടിയിൽ

കര്യവട്ടം ഗവൺമെന്‍റ് കോളെജിലെ ഡിഗ്രി പരീക്ഷയ്ക്കിടെ വിദ്യാർഥിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു
man arrested for sending answers on whatsapp in university exam

കേരള സർവകലാശാല പരീക്ഷയിൽ വിദ്യാർഥിക്ക് വാട്സാപ്പിലൂടെ ഉത്തരം അയച്ചു; മുൻ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം പിടിയിൽ

Updated on

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷയിൽ വിദ്യാർഥിക്ക് വാട്സാപ്പിലൂടെ ഉത്തരം അയച്ചു നൽകിയ യുവാവ് പിടിയിൽ. കഴക്കൂട്ടം സ്വദേശി ആദർശാണ് പിടിയിലായത്. മുൻ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമാണ് ഇയാൾ.

കര്യവട്ടം ഗവൺമെന്‍റ് കോളെജിലെ ഡിഗ്രി പരീക്ഷയ്ക്കിടെ വിദ്യാർഥിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. എന്നാൽ പരീക്ഷയെഴുതിയ ആളെ പിടികൂടൻ കോളെജ് രേഖാമൂലം പരാതി നൽകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com