നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയയെയാണ് റിജോ വിവാഹ ശേഷം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്.
Man arrested for threatening woman and her husband by claiming to have nude photos

നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

representative image
Updated on

കൊച്ചി: നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയയെയാണ് റിജോ വിവാഹ ശേഷം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്. യുവതിയുടെ വീട്ടിലെത്തി റിജോ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട്, ജോലിക്കായി ഗൾഫിലേക്ക് പോയ റിജോ അവിടെ നിന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്ന ഫോട്ടോ കൈയിലുണ്ടെന്നും അത് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഗൾഫിൽ നിന്ന് ലീവിന് എത്തിയ റീജോയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com