കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ശൈലജയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി
man arrested in trivandrum for defaming cpm leader kk shailaja
KK Shailaja
Updated on

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ. വിനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ശൈലജയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് "റാണിയമ്മ കേരളത്തിന്‍റെ പുണ്യമാണ് ടീച്ചറമ്മ" എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com