
ആലപ്പുഴ: ചേർത്തലയിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ. പാണാവള്ളി തോട്ടുചിറ വീട്ടിൽ സജീഷ് (37) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 46 ലിറ്റർ വിദേശമദ്യം കണ്ടെത്തി.
തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഓട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഓണാഘോഷത്തിന്‍റെ ഭാഗമായി അനധികൃതമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.