
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇയാളുടെ പരാക്രമം. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്‌ടറും ഇടപെടുകയായിരുന്നു.