പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്‌ന (26) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുമരംപുത്തൂരിൽ 12 മണിയോടെയായിരുന്നു അപകടം.