
നിസാർ
തൃപ്പൂണിത്തുറ: വടക്കേക്കോട്ട മെട്രൊ സ്റ്റേഷന്‍റെ ട്രാക്കിൽ നിന്നും യുവാവ് താഴേക്ക് ചാടി മരിച്ച സംഭവത്തിൽ കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് (KMRL) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കെഎംആർഎൽ ഡയറക്‌ടറുടെ നേതൃത്വത്തിലാവും അന്വേഷണം. സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (31) ആണ് മരിച്ചത്. മെട്രൊക്ക് ടിക്കറ്റ് എടുത്ത് പ്ലാറ്റ് ഫോമിൽ കയറിയ നിസാർ ട്രാക്കിലൂടെ നടന്ന് ജീവനക്കാർക്ക് കയറാനുള്ള കോവണിപ്പടിയിലൂചെ മുകളിലേക്ക് കയറഖുകയായിരുന്നു. ഇത് കണ്ട് ഡ്യൂട്ടിക്കുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ വിസിൽ മുഴക്കുകയും യുവാവിനോട് കയറരുതെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഉടൻ തന്നെ റെയിലിന്‍റെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഫയർഫോഴ്സ് താഴെ വല വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. ആദ്യം കൈകുത്തി വീഴുകയും പിന്നീട് തലയിടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായ പരുക്കുകളോടെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.