വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു

കഴിഞ്ഞ മാസം 5 നാണ് രാധാകൃഷ്ണൻ സെവനപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചത്
passenger who was pushed by the conductor died

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു

representatie image

Updated on

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് രാധാകൃഷ്ണൻ സെവനപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചത്.

ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്.

ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com