കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം
man dies after bike hit electric post in kottarakkara kollam
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
Updated on

കൊല്ലം: കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊട്ടിയം മയ്യനാട് സ്വദേശി കാർലോസ് ആണ് മരിച്ചത്. കാർലോസിന്‍റെ ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. പുനലൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവെ കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കാർലോസിന്‍റെ പരുക്ക് ഗുരുതരമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com