മണിക്കൂറുകളുടെ ശ്രമം വിഫലം; പാലക്കാട്ട് കിണറ്റിൽ വീണയാൾ മരിച്ചു

അവധി ദിവസമായതിനാൽ നാട്ടുകാർ ചേർന്ന് പൊതുകിണർ വൃത്തിയാക്കുന്നതിനിയായിരുന്നു അപകടം.
Man dies after falling into well at Palakkad
Man dies after falling into well at Palakkad
Updated on

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കുഴൽമന്ദം സ്വദേശി സുരേഷ് (37) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അവധി ദിവസമായതിനാൽ നാട്ടുകാർ ചേർന്ന് പൊതുകിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൻ കരയിൽ നിൽക്കുകയായിരുന്ന സുരേഷ് മണ്ണിടിഞ്ഞ് കിണറിൽ വീണത്. എന്നാൽ ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന 3 പേര്‍ രക്ഷപ്പെട്ടു.

ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ ഉടൻ തന്നെ ശ്രമം ആരംഭിച്ചു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തു. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

logo
Metro Vaartha
www.metrovaartha.com