വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

ക്രിസ്റ്റഫറിന് എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
Man dies after neighbor sets house on fire in Vaduthala

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

representative image
Updated on

കൊച്ചി: വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ (52) ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്‍റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ക്രിസ്റ്റഫറിന് എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മേരിക്ക് പതിനഞ്ച് ശതമാനം പൊള്ളലാണ് ഏറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനഞ്ചുകൊല്ലത്തോളമായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം. ദമ്പതികളെ തീകൊളുത്തിയതിന് പിന്നാലെ വില്യംസ് ആത്മഹത്യ ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com