പെരുവന്താനം: ഇടുക്കി പെരുവനന്താനത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷത്തമനാണ് (64) മരിച്ചത്. മതമ്പയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.