പൂ‌രാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റു; എടപ്പാൾ സ്വദേശിക്ക് ദാരുണാന്ത്യം

ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് സുമേഷിനെ ഉടനെ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
man dies while removing panthal of temple festival in palakkad

പൂ‌രാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റു; എടപ്പാൾ സ്വദേശിക്ക് ദാരുണാന്ത്യം

file image

Updated on

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പൂ‌രാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുള്ള 20 അടിയോലം ഉയരമുള്ള പന്തൽ അഴിക്കുന്നതിനിടെയാണ് അപകടം.

ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് സുമേഷിനെ ഉടനെ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് നടപടി ക്രമത്തിനു ശേഷം മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com