വർക്കലയിൽ ലൈഫ് ഗാർഡിന്‍റെ നിർദേശം അവഗണിച്ച് കടലിൽ ഇറങ്ങിയ യുവാവ് തിരമാലയിൽ പെട്ട് മരിച്ചു

7 പുരുഷന്മാരും 5 സ്ത്രീകളും അടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്
man drowned to death in varkala beach
അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി രഘു

വർക്കല: ലൈഫ് ഗാർഡിന്‍റെ നിർദേശം അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരമാലയിൽ പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ് ദുരൈസ്വാമി നഗർ ഭഗവതി സ്ട്രീറ്റിൽ രഘു (23) ആണ് മരിച്ചത്. വർക്കല തിരുവമ്പാചി ബീച്ചിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

7 പുരുഷന്മാരും 5 സ്ത്രീകളും അടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ലൈഫ് ഗാർഡിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ഇവർ തിരുവമ്പാടിക്കും ഓടയത്തിനും ഇടയിലുള്ള ഭാഗത്ത് കടലിൽ ഇറങ്ങുകയായിരുന്നു. ലൈഫ് ഗാർഡിന്‍റെ നിരന്തരമായ നിർദേശപ്രകാരം മറ്റുള്ളവർ കരയ്ക്ക് കയറി. ശരീരത്തെ മണൽ കഴുകിക്കളയാനായി വീണ്ടും കടലിലേക്ക് ഉ‌ഇറങ്ങിയപ്പോൾ രഘു ശക്തമായ തിരയിൽപ്പെടുകയായിരുന്നു. രഘുവിലെ തിരമാല പാറക്കല്ലിലേക്ക് അടിച്ചു കയറ്റി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ലൈഫ് ഗാർഡ് സന്തോഷാണ് രഘുവിനെ കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ലൈഫ് ഗാർഡ് സന്തോഷിനും പരുക്കേറ്റിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.