

ബഷീർ
പാലക്കാട്: തൃത്താലയിലെ ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി ബഷീറിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയും മറ്റ് സമയങ്ങളിലും ക്വാർട്ടേഴ്സിന്‍റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അയൽവാസികൾ വന്ന് നോക്കിയപ്പോഴാണ് രക്തം വാഴ്ന്ന നിലയിൽ ബഷീറിനെ കണ്ടത്.
തുടർന്ന് അയൽവാസികൾ തൃത്താല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ബഷീറും ഭാര‍്യയും തമ്മിൽ ബഹളമുണ്ടായിരുന്നത് കേട്ടതായി അയൽവാസികൾ പറയുന്നു.
ബഹളത്തെ തുടർന്ന് ജനലിന്‍റെ ചില്ല് കാലിൽ തട്ടി ബഷീറിനു മുറിവേൽക്കുകയും തുടർന്ന് ഇതിൽ നിന്നും രക്തം വാർന്ന് പോയതാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വാർട്ടേഴ്സിന്‍റെ മുൻ വശത്തുള്ള ജനൽ ചില്ലുകളും തകർന്ന നിലയിലാണ്.