വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്; ആക്രമണത്തിനു പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും

ഉഷാകുമാരിയും ഷാനിയും അകന്നു കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം
man hacked to death and sister injured in varkala

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്; ആക്രമണത്തിനു പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും

file image

Updated on

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. 57 കാരനായ വർക്കല കരുനിലക്കോട് സ്വദേശിയായ സുനിൽദത്താണ് മരിച്ചത്. സുനിലിന്‍റെ സഹോദരി ഉഷാ കുമാരിക്ക് തലയ്ക്ക് വെട്ടേറ്റിടുണ്ട്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

ഉഷാകുമാരിയുടെ ഭർത്താവ് ഷാനിയും സുഹൃത്തുക്കളായ മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമിച്ചത്. ഉഷാകുമാരിയും ഷാനിയും അകന്നു കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com