കോട്ടയത്ത് ഭാര്യാമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്
കോട്ടയത്ത് ഭാര്യാമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ മധ്യവയസ്കയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി വേലത്തുശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജിനെയാണ് (42) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സനോജ് ശനിയാഴ്ച രാത്രി 7 മണിയോടെ ഇയാളുടെ ഭാര്യയുടെ അമ്മയായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ വീട്ടില്‍ വച്ച് ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, പി.ഡി ജയപ്രകാശ്, സി.പി. ഓ മാരായ കെ.ആർ ജിനു , അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.