man in observation at malappuram Manjeri Medical College with mpox Symptoms
എംപോക്സ് രോഗ ലക്ഷണങ്ങൾ; മഞ്ചേരി മെഡിക്കല്‍ കോളെജിൽ ഒരാൾ നിരീക്ഷണത്തിൽ

എംപോക്സ് രോഗ ലക്ഷണങ്ങൾ; മഞ്ചേരി മെഡിക്കല്‍ കോളെജിൽ ഒരാൾ നിരീക്ഷണത്തിൽ

ഇതാദ്യമായാണ് കേരളത്തില്‍ ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.
Published on

മലപ്പുറം: മഞ്ചേരിയില്‍ എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തില്‍ തുടരുകയാണ്.

ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

എംപോക്സാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായി എംപോക്‌സ് സ്ഥിരീകരിച്ചെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com