മലപ്പുറത്ത് ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

കാര്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്
മലപ്പുറത്ത് ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാട്ടു വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിനെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയായിരുന്നു അപകടെ. യുവാവിന്‍റെ മുഖത്തിനും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.

കാര്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. നിലമ്പൂർ നഗരസഭയും നിലമ്പൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com