
കൊച്ചി: കോതമംഗലത്ത് അഞ്ചംഗ സംഘത്തിനു നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ഒരാൾക്കു പരിക്കേറ്റു. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് ( 55) പരിക്കേറ്റത്.
പൂയംകുട്ടി വനത്തിൽ കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു സംഘം. ബാക്കി നാലു പേരും ഓടി രക്ഷപ്പെട്ടു.