
ജഡ്ജിമാരെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ആലങ്ങാട് സ്വദേശിക്ക് തടവ്
file image
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരെ വിമർശിച്ച് സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ടയാൾക്കെതിരേ നടപടി. ആലങ്ങാട് സ്വദേശിയായ പി.കെ. സുരേഷ്കുമാറിനെയാണ് മൂന്ന് ദിവസത്തേക്ക് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേയും ദേവസ്വം ബെഞ്ചിനെതിരേയുമായിരുന്നു ഇയാൾ ഫെയ്സ്ബുക്കിലൂടെ വിമർശനം നടത്തിയത്. ജസ്റ്റിസ് രാജ വിജയരാഘവൻ, ജോബിൻ സെബാസ്റ്റിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നടപടി.