ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി

പ്ലാറ്റ്‌ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ഇയാൾ ജീവനൊടുക്കിയത്
man jumbed in front of train in harippad
ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി
Updated on

ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ഇയാൾ ജീവനൊടുക്കിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി പൂർത്തിയാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com