കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

വീട്ടിലെ ഇലക്‌ട്രിക് ഉപകരണങ്ങളും ഭിത്തിയും തറയും മിന്നലിൽ കത്തി നശിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തേക്കടക്കടവ് മറ്റത്തിൽ പീതാംബരനാണ് (64) മരിച്ചത്.

വൈകിട്ട് 5നാണ് സംഭവമുണ്ടായത്. വീട്ടിലെ ഇലക്‌ട്രിക് ഉപകരണങ്ങളും ഭിത്തിയും തറയും മിന്നലിൽ കത്തി നശിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മകളുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് പീതാംബരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com