വീണ്ടും കാട്ടാന ആക്രമണം: നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ പൊലീസ് ഉൾപ്പടെയുള്ളവർക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താൻ സാധിച്ചിട്ടില്ല.
man killed in wild elephant attack Nilambur

ബില്ലി (46)

Updated on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിലുണ്ടായ സംഭവത്തിൽ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ ഇവരുടെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.

കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. 2019ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. കനത്ത മഴയെ തുടർന്ന് ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്തേക്ക് പൊലീസ് ഉൾപ്പടെയുള്ളവർക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com