

കക്കോടിയിൽ മതിലിടിഞ്ഞു വീണ് അപകടം; ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു
കക്കോടി: കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞു വീണ് അപകടം. ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്ത് ആശുപത്രിയലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇയാളെ പുറത്തെടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽപെട്ടത്.