പാലക്കാട് മലമാനിനെ വെടി വച്ചു കൊന്നു; പ്രതി പിടിയിൽ

പ്രതിയായ റാഫിയെ പൊലീസ് പിടികൂടി
man shot deer in palakkad accused arrested

പാലക്കാട് മലമാനിനെ വെടി വച്ചു കൊന്നു; പ്രതി പിടിയിൽ

file
Updated on

പാലക്കാട്: മലമാനിനെ വെടി വച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കോട്ടോപാടത്താണ് സംഭവം. പ്രതി റാഫിയെ പൊലീസ് പിടികൂടി. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വയസ് പ്രായം വരുന്ന മലമാനിനെയാണ് പ്രതി വെടി വച്ചു കൊന്നത്. റാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും പരിശോധനയിൽ കാട്ടിറച്ചിയും മാനിന്‍റെ തോലടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെടുത്തു. മറ്റു പ്രതികൾ ഒളിവിലാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com