

ബാബു വർഗീസ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം വച്ചയാൾക്ക് തിരിച്ചടി. ബാബു വർഗീസ് എന്നയാൾക്ക് ഇതേത്തുടർന്ന് തന്‍റെ മീശ വടിക്കേണ്ടതായി വന്നു. എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു ബാബു വർഗീസ് സുഹൃത്തുക്കളുമായി പന്തയം വച്ചത്. അല്ലാത്ത പക്ഷം 'മീശ വടിക്കലും കുപ്പിയുമായിരുന്നു'പന്തയ വ‍്യവസ്ഥ.
എന്നാൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് വിജയിച്ചതോടെ ബാബു വർഗീസ് പറഞ്ഞ വാക്ക് പാലിച്ചു. എൽഡിഎഫ് മികച്ച ഭരണമായിരുന്നു നഗരസഭയിൽ കാഴ്ചവച്ചതെന്നും എങ്ങനെയാണ് യുഡിഎഫ് തൂത്തുവാരിയതെന്ന് മനസിലാകുന്നില്ലെന്നും ബാബു വർഗീസ് പ്രതികരിച്ചു.