Nedumbassery AirportFile Image
Kerala
നെടുമ്പാശേരിയിൽ വീണ്ടും 'ബോംബ് തമാശ'; യുവാവ് അറസ്റ്റിൽ
ബാഗിലെന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് ബോംബ് എന്ന് മറുപടി നൽകിയതോടെ മനോജ് കുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിമുഴക്കിയാൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. ബാഗിലെന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് ബോംബ് എന്ന് മറുപടി നൽകിയതോടെ മനോജ് കുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താൻ തമാശ പറഞ്ഞതാണെന്ന് ഇയാൾ മൊഴി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ തമാശ മൂലം കൊച്ചയിൽ നിന്നും പുറപ്പെടേണ്ട വിമാനം 2 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.