''മാനേജ്മെന്‍റ് തർക്കം സ്കൂളുകളെ ബാധിക്കാൻ അനുവദിക്കില്ല'': മന്ത്രി ശിവൻകുട്ടി

സ്കൂളുകൾ അടച്ചിടാൻ മാനേജ്മെന്‍റ് തീരുമാനിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു
Management dispute will not be allowed to affect schools: Minister Sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെന്‍റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. സ്കൂളുകൾ അടച്ചിടാൻ മാനേജ്മെന്‍റ് തീരുമാനിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.

മാനേജ്‌മെന്‍റിലെ പ്രശ്നം കാരണം കുട്ടികളുടെ പഠനം തടസപ്പെടുത്തിയാൽ സ്കൂളുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com