മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘർഷം; 3 പേർ കസ്റ്റഡിയിൽ

സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
manaveeyam veedhi clash 3 under custody
manaveeyam veedhi clash 3 under custody
Updated on

തിരുവനന്തപുരം: മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘർഷം. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 3 പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്.

രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. യുവാക്കൾ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണയാണ് സംഘർഷങ്ങൾ ഉണ്ടായത്. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് വീടും യുവാക്കൾ തമ്മിൽ തല്ലിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com