വ്യവസായ വകുപ്പിന്‍റെ നിർദേശം; മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല

കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു
maniyar hydropower project kseb

വ്യവസായ വകുപ്പിന്‍റെ നിർദേശം; മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല

Updated on

തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി നിർത്തിവ‍യ്ക്കാൻ നിർദേശം. ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന് പിന്നാലെ കെഎസ്ഇബി പിന്മാറുകയായിരുന്നു. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.

കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വെക്കൽ ഉത്തരവ് വരുന്നത്.

ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉപസമിതി നടത്തിയ പഠന റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്‍റെ നിർദേശം. ശനിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ പി. രാജീവ് കെഎസ്ഇബി നടപടിയെ വിമർശിച്ചിരുന്നു. പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്.

logo
Metro Vaartha
www.metrovaartha.com