ഫ്രാൻസിസ് ജോർജ് മത്സരത്തൊഴിലാളി; പിരിവെടുക്കുന്നത് വീട്ടിലേക്കെന്ന് മഞ്ഞക്കടമ്പൻ

ഒരു വരുമാന മാർഗവും ഇല്ലാതെ 8 കോടി രൂപയാണ് ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തിയ ആസ്തിയെന്നും സജി മഞ്ഞക്കടമ്പിൽ
Saji Manjakadambil
Saji Manjakadambil
Updated on

കോട്ടയം: പതിവായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പ്രവർത്തകർ മുണ്ടുമുറിയെടുത്ത് പ്രചരണം നടത്തുകയും ചെയ്യുമ്പോൾ പണം പിരിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോകുന്ന 'മത്സര തൊഴിലാളി'യാണ് ഫ്രാൻസിസ് ജോർജ് എന്ന് യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.

ഏതെങ്കിലും മുന്നണിയിലെത്തി ഏതെങ്കിലും പാർട്ടിയിൽ മത്സരിക്കുക എന്നതാണ് ഫ്രാൻസിസ് ജോർജിന്‍റെ സ്ഥിരം കലാപരിപാടി. പ്രവർത്തകർ പണമില്ലാതെ മുണ്ട് മുറുക്കിയുടുത്ത് കഷ്ടപ്പെട്ട് പ്രചരണം നയിക്കും. ഒടുവിൽ നാടു മുഴുവൻ നടന്ന് പിരിവെടുത്ത് പണവുമായി ഇയാൾ വീട്ടിൽ പോകും. മത്സരിച്ച ആ പാർട്ടിയും മുന്നണിയും വിട്ട് വേറെ ഏതെങ്കിലും പാർട്ടിയിലാകും പിന്നത്തെ വർഷത്തെ മത്സരം. ഒരു വരുമാന മാർഗവും ഇല്ലാതെ 8 കോടി രൂപയാണ് ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തിയ ആസ്തി.

സജി മഞ്ഞക്കടമ്പന് യുഡിഎഫ് എല്ലാ സ്ഥാനമാനങ്ങളും നൽകിയെന്ന കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മഞ്ഞക്കടമ്പൻ. ഈ മഹാൻ ജനാധിപത്യ കേരള കോൺഗ്രസുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലൂടെ നടക്കുമ്പോൾ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആയ ആളാണ് താനെന്നും മഞ്ഞക്കടമ്പൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com